ന്യൂഡൽഹി: പാസഞ്ചർ ട്രെയിനുകളിൽ ബോംബ് വെക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ടുപേർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിലവിൽ അറസ്റ്റിലായ ശുഭം കുമാർ, ഒളിവിൽ കഴിയുന്ന ജസ്വീർ ചൗധരി എന്നിവർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഇന്ത്യ-പാക് അതിർത്തിവഴി ഐഇഡി ബോംബ്, മാരകായുധങ്ങൾ എന്നിവ കടത്തിക്കൊണ്ടുവന്ന് ട്രെയിനുകളിൽ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. മൊഹാലിയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.